..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Friday, December 18, 2009

..:: ഒരു വിശേഷ ചിത്രം ::..

ഒരു വല്ല്യ വിശേഷ ചിത്രം ആണോ എന്ന് ഒകെ ചോദിച്ചാ എനിക്കറിയില്ല എന്നാലും എനിക്കൊരു വിശേഷ ചിത്രം തന്നെ ആണ് ഇത് ... പതിവ് പോലെ ഇന്നും ഞാന്‍ കര്‍ത്താവിന്റെ കബറിടവും കാല്‍വരിയും ഒകെ ഉള്ള പള്ളിയില്‍ പോയി എന്നും ചെല്ലുമ്പോള്‍ മെഴുകുതിരി കത്തിക്കാന്‍ ഇടം ഇല്ലാത്തപോലെ നിറഞ്ഞിരിക്കും കബരിന്റെ ചുറ്റും ഉള്ള സ്ഥലം ഇന്ന് പക്ഷെ എല്ലാം വൃത്തി ആക്കി വെച്ചിരിന്നു ... ഞാന്‍ മെഴുകുതിരി കത്തിക്കുംപോ ഒരു കാഴ്ച കണ്ടു അത് നിങ്ങള്‍ കണ്ടു നോക്ക്






അവിടെയും നമ്മുടെ ഇന്ത്യ ഉണ്ട് ... അതില്‍ ശരിക്കും എനിക്ക് അപ്പൊ വല്ലാത്ത ഒരു അഭിമാനം തോന്നി ... ദൈവം സ്വര്‍ഗം തുറന്നു ഇരിക്കുന്ന സ്ഥലത്തും നമ്മുടെ നാടിന്‍റെ പേര് കണ്ടപ്പോ ഒരു ഇത് .... അതാ ഇവിടെ പോസ്റ്റ്‌ ആക്കിഇട്ടേ

Monday, December 14, 2009

..:: ഒരു യാത്ര കൂടെ ... ::..

നമ്മള്‍ ഒരു പിള്ളേര് കളിക്ക് പോയി ഹിഹിഹി അതിന്റെ ഒരു വീഡിയോ എല്ലാരും കണ്ടോളു

Sunday, November 15, 2009

..:: ഒരു ചെറിയ യാത്ര വിവരണം ::..

ഒത്തിരി നാളായി ബ്ലോഗില്‍ എന്തേലും പോസ്റ്റ്‌ ഇട്ടിട്ടു ... അപ്പൊ ഞാന്‍ എടുത്ത ഒരു കുഞ്ഞു വീഡിയോ എല്ലാര്ക്കും വേണ്ടി ഇടുന്നു .. കാണുക അഭിപ്രായം പറയുക








Monday, August 31, 2009

..:: കുറച്ചു വഴി ചിത്രങ്ങള്‍ ::..

ഇന്നത്തെ വഴിയാത്രയില്‍ കാണാന്‍ പറ്റിയ ചില നല്ല കാഴ്ചകള്‍ അത് നിങ്ങള്ക്ക് സമര്‍പ്പിക്കുന്നു ...

 

 

 

 

 

 

 

 

 

 

 

 

 

Saturday, July 25, 2009

..:: Church of the Holy Sepulchre (ഒരു ചെറിയ യാത്ര ) ::..

കര്‍ത്താവിന്റെ കബരിലെക്കും ഗാഗുല്‍ത്ത കാല്‍വരി എന്നിവടങ്ങളിലേക്ക് ഉള്ള വഴി
 

ഇതാണ് കാല്‍വരിയും ഗാഗുല്‍ത്തയും ഒകെ ഉള്‍കൊള്ളുന്ന പള്ളി വിശുദ്ധിയുടെ ഒരു അവസാന വാക്ക് എന്ന് ഒകെ പറയാം ഇ മുറ്റത്ത്‌ കാലു കുത്തുമ്പോള്‍ ഒരു വല്ലാത്ത അനുഭവം ആണ്
 

കര്‍ത്താവിനെ കുരിശില്‍ നിന്നും ഇറക്കി കിടത്തി കുളിപ്പിച്ച ശില ... ഇവിടുത്തെ അദ്യ കാഴ്ച ഇതാണ്
 

ഇതാണ് കര്‍ത്താവിന്റെ കബറിടം ...
 

 

സ്വര്‍ഗം തുറന്നു നിലക്കുന്ന ഒരു അവസ്ഥ ആണ് ഇവിടെ നമ്മുക്ക് കിട്ടുന്നത് ...
 

 

ഇതാണ് കാല്‍വരി ... അവിടെ ഒരാള്‍ മുട്ടുകുത്തി നില്‍ക്കുന്നത് കണ്ടോ .. അവിടെ ആണ് കര്‍ത്താവിനെ കുരിശിച്ച കുരിശു ഉറപ്പിച്ചിരുന്നത്
കര്‍ത്താവിന്റെ ഇടതും വലതും കുരിശിച്ച കള്ളന്മാരുടെ കുരിശിന്റെ പാടുകളും കാണാം
 

 

ആദമിന്റെ തലയോടിടം ഇവിടെ ആരുന്നു ... കര്‍ത്താവിനെ കുരിശിന്റെ നേരെ താഴെ ആണ് ഇത്
 

 

ഇത് കര്‍ത്താവിന്റെ കബരിടതിന്റെ ഉള്ളിലെ ഒരു കാഴ്ച ആണ് .. ഇ കാണുന്ന കല്ലില്‍ ആണ് മാലാഖമാര്‍ ഇരുന്നു കര്‍ത്താവു ഉയര്‍ത്തു എഴുന്നേറ്റു എന്ന് ലോകത്തെ അറിയിച്ചത്
 

ഇത് ആദ്യം ഇവിടെ ഉണ്ടാരുന്ന പള്ളിയുടെ ബാക്കി ഭാഗം ആണ്
 

പുരാതന കാലത്തേ കര്‍ത്താവിന്റെ ഒരു ചിത്രം ... കുറെ അധികം ഇവിടെ കാണാം
 

ഇത് കുരിശു കണ്ടെടുത്ത സ്ഥലത്തേക്ക് പോണ വഴിക്ക് ഉള്ള ഒരു ചെറിയ പള്ളി ആണ് ... ആദ്യം ഇവിടെ ഉണ്ടാരുന്ന പള്ളിയുടെ തറ ഇപ്പോളും സൂക്ഷിച്ചിരിക്കുന്നു പലപ്പോളും ഇ പള്ളി തകര്‍ക്കപെട്ടു പക്ഷെ കുറെ അധികം ശേഷിപ്പുകള്‍ നമുക്ക് കാണാം ഇവിടെ
 

 

 

ഇതാണ് കര്‍ത്താവിന്റെ കുരിശു കണ്ടു എടുത്ത സ്ഥലം
 

 

ഹെലെനി രാജ്ഞി ആണ് കര്‍ത്താവിന്റെ കുരിശു കണ്ടു എടുത്തത്‌ .. ഇത് അതിന്റെ ഒരു ശില്‍പം ആണ് ഹെലെനി രാജ്ഞി കുരിശും ഏന്തി നില്‍ക്കുന്ന ഒരു ശില്‍പം
 

പള്ളിക്കുള്ളിലെ ഒരു കാഴ്ച പഴയ പള്ളിയുടെ കല്‍ തുണുകള്‍ ഒകെ കാണാം
 

 

 

ഇത് കര്‍ത്താവിന്റെ കബരിന്റെ ഭാഗം ആണ് ... ഇവിടെ ആരുന്നു കര്‍ത്താവിന്റെ തല ഭാഗം എന്ന് പറയപെടുന്നു
 

ഇത് കര്‍ത്താവിനെ കബരടക്കിയ നിക്കൊധീമോസ് , യോസഫ് എന്നിവരുടെ കബറിടം .. ഇവിടെ നടക്കുന്ന ഒരു ആരാധനയുടെ ചിത്രം ആണ് ഇത്
 

 

ഇതാണ് നിക്കൊധീമോസ് , യോസഫ് എന്നിവരുടെ കബറിടം ..
 


കൂടുതല്‍ പടങ്ങളും വിവരണങളും ഒകെ ഞാന്‍ ഉള്‍പെടുത്താന്‍ ശ്രമിക്കാം

കൂടുതല്‍ വായനക്ക്

Sunday, June 21, 2009

..:: യെരുശലേമിന്റെ കാണാത്ത വഴികളിലുടെ ഒരു യാത്ര ::..

കൂടുതല്‍ വിവരങ്ങങ്ങള്‍ ഞാന്‍ അപ്ഡേറ്റ് ചെയ്യാം ...

ഇ വീഡിയോ കൂടെ കണ്ടോളൂ



കുറച്ചു വഴിയോര കാഴ്ചകള്‍ ... വീടിന്റെ അടുത്തുടെ ഉള്ള വഴി ആണ് കേട്ടോ

 

 

 

 

 

 

 

 

 


ഇന്നലത്തെ യാത്ര അധികം ആരും കാണാത്ത ഒരു സ്ഥലത്താരുന്നു zedekiahavu എന്ന രാജാവിന്റെ ഗുഹ കാണാന്‍ ആരുന്നു പോക്ക് ... ഇവിടെ ആരുന്നു zedekiahavu ഒളിച്ചിരുന്നത്‌ ഇവിടെ നിന്ന് ആണ് നെബുക്കനെസര്‍ zedekiahavine പിടിച്ചു കൊണ്ട് പോയത് അതിനു മുന്നേ അദ്ധേഹത്തിന്റെ കണ്ണ് രണ്ടും ചൂഴ്ന്നു എടുത്തിരുന്നു ...

താഴോട്ട് നിങ്ങള്‍ കാണുന്നത് ആ ഗുഹയുടെ ഭാഗങ്ങള്‍ ആണ് ... ഇതിന്റെ ഉള്ളില്‍ ഒരു 2 വോളിബല്‍ കോര്‍ട്ട് ഉണ്ടാക്കാം അത്രയ്ക്ക് ഉണ്ട് അതിന്റെ വലിപ്പം ... അതും കൂടാതെ യെരുശലേം ദേവാലയം പണിയാന്‍ സോളമന്‍ രാജാവ്‌ കല്ല്‌ എടുത്തത്‌ ഇവിടെ നിന്നരുന്നു ...

അപ്പൊ കൂടുതല്‍ കഥ പടങ്ങള്‍ പറയും
 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇത് ബെത്സെദ കുളം ആണ് ... ഇവിടെ ആരുന്നു ദൈവത്തിന്റെ ദൂതന്മാര് വന്നു കുളം ഇളക്കുന്നതും അവിടെ അപ്പൊ ഇറങ്ങുന്നവര്‍ക്ക് രോഗ ശാന്തി കിട്ടും എന്നും ആരുന്നു ... ഇവിടെ വെച്ചാണ്‌ കര്‍ത്താവു തളര്‍വത രോഗം മാറ്റി കൊടുത്തതും .. ഇതിന്റെ മുകളില്‍ ഒരു പള്ളി ഉണ്ടായിരുന്നു രോമകാര് അത് പൊളിച്ചു കളഞ്ഞു ... അതിന്റെ ബാക്കി ഒകെ ഇപ്പോളും ഉണ്ട് ... അത് ഒകെ ആണ് നിങ്ങള്‍ കാണുന്നത് ... കൂടെ അവിടെ നിങ്ങള്ക്ക് കുളവും കാണാം കേട്ടോ
 

 

 

 

 

 

 

 

 

 

 

 

 

 

ഇവിടെ നിന്നും അങ്ങോട്ട്‌ നിങ്ങള്‍ കാണുന്നത് കര്‍ത്താവിന്റെ അമ്മ ജനിച്ച സ്ഥലത്ത് ഉള്ള ഒരു പള്ളി ആണ് ...
 

 

ഇ ഒരു ശില്‍പം നിങ്ങള്ക്ക് ഇ പള്ളിയില്‍ മാത്രമേ കാണാന്‍ പറ്റു ഇത് കര്‍ത്താവിന്റെ അമ്മയും കര്‍ത്താവിന്റെ അമ്മയുടെ അമ്മയും ആണ്
 

 

 

ഇത് അന്നത്തെ വീടിന്റെ ബാക്കി സൂക്ഷിച്ചിരിക്കുന്നത് ആണ് കേട്ടോ ഇത്
 

 

ഇത് ആദിമ കാലത്തേ ഒരു ബൈബിള്‍ ആണ് കേട്ടോ .. മാത്രം അല്ല ... കൂടെ കാണുന്ന ആ കീരിടം പണ്ട് കുര്‍ബാനയ്ക്ക് ഉപയോഗിച്ചിരുന്നു എന്ന് പറയുന്നു
 

 

 

 

 

ഇത് സ്തെഫനൊസിന്റെ കവാടം ആണ് ... ഇവിടെ വെച്ചാണ്‌ സ്തെഫനോസിനെ കുത്തി കൊന്നത് ...
 

 

ഇതും ഒരു അപൂര്‍വ കാഴ്ച ആണ് ... ഇത് പീലാത്തോസിന്റെ കൊട്ടാരത്തില്‍ ഉണ്ടാരുന്ന ശില്പങ്ങളുടെ ബാക്കി ആരുന്നു
 

 

ഇത് യെരുശലേമിന്റെ കുറച്ചു കാഴ്ചകള്‍ ആണ് കേട്ടോ
 

 

 

 

 

 

 

 

ഇതാണ് ഹീബ്രു university നമ്മുക്ക് ഇതില്‍ അഭിമാനിക്കാം കേട്ടോ കാരണം ഇവിടെ മലയാളം പടിപ്പിന്നുണ്ട് വര്ഷം തോറും 100 il കൂടുതല്‍ ആള്‍ക്കാര് നമ്മുടെ മാതൃ ഭാഷ പഠിക്കുന്നുണ്ട്
 

 

 

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

blogspot visit counter

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

ഇതില്‍ കാണുന്ന എല്ലാ ചിത്രങ്ങളും ഞാന്‍ എടുത്തതാണ് ... വേണം എങ്കില്‍ പേര്‍സണല്‍ ഉപയോഗത്തിന് എടുക്കാം .. അല്ലാതെ എടുക്കണം എന്ന് ഉണ്ട് എങ്കില്‍ എന്നെ ഒന്നു അറിയക്കണം എന്ന് മാത്രം

TOP