മാലൂര്‍ കോളേജിലേക്ക് പോകുന്ന കടവിലേക്ക് ഉള്ള വഴി ആണ് ഇതു
എന്റെ വീടിന്റെ അടുത്തുള്ള കടവ് കടന്നു വേണം പോകാന്‍ .. ഇപ്പൊ
ഞാന്‍ ചെന്നപ്പോള്‍ അവിടെ മൊത്തം കാടു കേറി .. ആരും ഇപ്പൊ കടവ്
കേറി ഒന്നും പോകാറില്ല എന്ന് കൊച്ചാട്ടന് പറഞ്ഞു
കടവില്‍ നിന്നും ആറ്റിലേക്ക് ഉള്ള ഒരു കാഴ്ച
ഇതാണ് ഞങ്ങളുടെ കൊച്ചാട്ടന് .. രാവിലേം വൈകിട്ടും ഞങ്ങള്‍
അക്കരെ വന്നു ഇരുന്നു കൂവും കൊച്ചാട്ടന് വള്ളവും ആയി വരും
വരുമ്പോ നല്ല തെറി പറയും .. പക്ഷെ ഇന്നു കണ്ടപ്പോ കൊച്ചട്ടന്റെ
കണ്ണില്‍ നനവ് പടര്‍ന്നിരുന്നു ... കൊച്ചാട്ടന് പറഞ്ഞു എടാ നീ ഒകെ
പോയ ശേഷം ഒന്നും ഇല്ലടാ .. ആര്‍ക്കും കടവും വള്ളവും ഒന്നും വേണ്ട
എന്ന് .. അപ്പൊ ഞാന്‍ പറഞ്ഞു കൊച്ചാട്ടന് വള്ളം എടുക്കു നമ്മുക്ക് ചുമ്മാ
ഒന്നു കറങ്ങാം എന്ന് .. അങ്ങനെ ഞാനും കൊച്ചാട്ടനും കൂടെ ഒരു കറക്കം
വള്ളത്തില്‍ ഇരുന്നു കൊണ്ടുള്ള ഒരു ഫോട്ടോ
കൊച്ചാട്ടന് എന്നെ ഇറക്കിയ ശേഷം വള്ളം കെട്ടാന്‍ പോണു
താഴോട്ട് മൊത്തം അക്കരെ നിന്നു ഉള്ളാ കുറച്ചു കാഴ്ചകള്‍ ആണ്
ഞങ്ങള്‍ നടന്നിരുന്ന വഴികള്‍ കാടുപിടിച്ച് കിടക്കുന്നു.. അന്നൊക്കെ
ഇവിടെ എപ്പോ നോക്കിയാലും ആരേലും കാണുമാരുന്നു ഇപ്പൊ അവിടെ
എങ്ങും ആരും ഇല്ല.. വല്ലപ്പോഴും വരുന്ന മണല്‍ വരുകാര് ഒഴിച്ചാല്‍ ആരും ഇല്ല
എന്റെ വീട്ടിലേക്കും വയലിലേക്കും പോകുന്ന വഴി തുടങ്ങുന്നിടം
കുട്ടികാലത്ത് ഇ വെള്ളത്തില്‍ കൂടെ ഇറങ്ങി ഓടാന്‍ നല്ല രസം ആരുന്നു
എപ്പോളും കണ്ണിരു പോലെ തെളിഞ്ഞ വെള്ളം ആരുന്നു ഇവിടെ ...
അന്ന് ഇ കാണുന്ന വയല്‍ ഒകെ നെല്ല് ആരുന്നു ഇപ്പൊ അവിടെ ഒരു
വയലിലും നെല്ല് ഇല്ല എല്ലാം നികത്തി ... കണ്ടപ്പോ വിഷമം വന്നു
അന്ന് വീട്ടില്‍ നിന്നും ഒരു കുട്ടയില്‍ നിറച്ചു ചീനി വേവിച്ചതും കഞ്ഞിയും
ഒകെ തന്നു വിടും ... വയലില്‍ ഉള്ള പണിക്കാര്‍ക്ക് കൊടുക്കാന്‍ ഇന്നു
ഒകെ ഓര്മ മാത്രം ആയെ ..
ഇതു ഞങ്ങളുടെ വയലാരുന്നു ഇന്നു അവിടെ ഇതാണ് കാഴ്ച
ഇ വഴി മുകളിലേക്ക് കേറിയ വീട്ടില്‍ എത്താം .. പൂകുന്നില് മല കേറിയ
വീട് എത്താം .. പക്ഷെ എന്ന് അതില്‍ കൂടെ കേറാന്‍ പറ്റുല്ല മൊത്തം ഇടിഞ്ഞു
പൊടിഞ്ഞു
ഇതു പണ്ടു എന്റെ വീട്ടില്‍ പണിക്കു വന്നിരുന്നവരാണ് ..
ഇപ്പൊ കണ്ടപ്പോളും ഒത്തിരി വര്‍ത്തമാനം പറഞ്ഞു ..
ഒരു അല്പം പോലും കാപട്യം ഇല്ലാതെ കുറെ നേരം നാട്ടു വര്‍ത്തമാനം
പറഞ്ഞു .. എല്ലാരേം ചോദിച്ചു ..
തോട്ടില്‍ കണ്ട ഒരു കുഞ്ഞു ഫാമിലി
കൊട്ടരകരയിലുടെ പോകുന്ന ഒരു ജാഥ
എന്റെ ബാല്യകാലസ്മരണകള്‍
-
അ അമ്മ ആന, തറ പറ പത
ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന,
മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി കൊഴുത്തൊരു കുഞ്ഞാട്, പാല്നു...
9 years ago
11 comments:
നല്ല ഫോട്ടോകള്‍ അച്ചായാ.... ശരിക്കും ചേരുന്ന ടൈറ്റിലും....
Achaya kidulan blog thanne.. very nice flashback to the good old times...
saludos! te invito a visitar mi blog!
ശൊ നൈസ് ഫോട്ടോസ്...കണ്ണിന് സുഖം തരുന്ന ചിത്രങ്ങള്‍....
പോസ്റ്റും ചിത്രങ്ങളും വായനയും കുടി ആയപ്പോള്‍ ആ അച്ചായന്റെ നാട്ടില്‍ എത്തിയ പോലെ ഉണ്ട്.
നല്ല പോസ്റ്റ്. നല്ല ജീവന് ഉള്ള ചിത്രങ്ങള്‍.
എനിക്ക് ഇങ്ങനത്തെ ഒരു നാടു സ്വപ്നങ്ങളില്‍ മാത്രമെ ഉള്ളു.
This really gives a nostalgic feeling, missing our childhood days alle?,each pictures say lots of stories , at the end it concludes with only one word which is loneliness, think those places are missing our pressence, Good work da.
രമേഷ് ... ഫോട്ടോകള്‍ ഇഷ്ട്ടപെട്ടു അല്ലെ നന്ദി
സാം മാഷേ താങ്കസ്
ശിവ മാഷേ .. എന്നും തനി നാട്ടിന് പുറം മനസിനും കണ്ണിന്നും കുളിര്‍മ തരും
അശ്വതി ചേച്ചി .. എന്തായാലും എനിക്ക് ഒരുപാടു നാള് എ നാടിന്റെ സുഖം അറിഞ്ഞു ജീവിക്കാന്‍ കഴിഞ്ഞു ഇപ്പൊ അറിയുന്നു എന്റെ നാട് എത്ര സൌന്ദര്യം നിറഞ്ഞതരുന്നു എന്ന്
ദിവ്യ .. നമ്മള്‍ക്ക് ആ നാടിന്റെ സുഖം അറിയാന്‍ കഴിഞ്ഞല്ലോ
A THING OF BEAUTY IS A JOY FOREVER.Its amazing achaayoo nature and beauty are realestic, this is the soul fo heaven.
വാഹ് അച്ചായാ..
പച്ചപ്പു കണ്ട് മനസ് നിറഞ്ഞു..
കണ്ണിനൊരു സദ്യ..
Nice Snaps yarrrr........Realy Fantastic ....!
(I dont know how to write Malayalam on this key board)
Fantastic expressions...!!
Brilliant composition too...appreciated my dear friend.
waiting to see your vishudha Naattiloode Ulla Yathra.
Post a Comment